|    Feb 24 Fri, 2017 9:51 am
FLASH NEWS

ശമ്പളനിര്‍ണയത്തിലെ അപാകത പരിഹരിച്ചു

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ ശമ്പള നിര്‍ണയത്തിലെ അപാകത പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പരിഷ്‌കരിച്ച ശമ്പള സ്‌കെയിലില്‍ ശമ്പളം നിര്‍ണയിക്കുമ്പോള്‍ പുതിയ സ്‌കെയിലിന്റെ പരമാവധി തുക അടിസ്ഥാന ശമ്പളമായി വാങ്ങുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ഇന്‍ക്രിമെന്റ് പ്രതിവര്‍ഷം ഒന്ന് എന്ന നിരക്കില്‍ പരമാവധി മൂന്ന് സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ് അനുവദിക്കാം. അടിസ്ഥാന ശമ്പളം പുതിയ ശമ്പള സ്‌കെയിലിന്റെ പരമാവധിയെക്കാള്‍ കൂടി വരുന്ന സന്ദര്‍ഭത്തില്‍ ശമ്പള സ്‌കെയിലിന്റെ പരമാവധി തുകയില്‍ ശമ്പളം നിര്‍ണയിക്കണം. അധികമായി വരുന്ന തുക പേഴ്‌സനല്‍ പേ ആയി നിലനിര്‍ത്തണം. അത് തുടര്‍ന്ന് ലഭിക്കുന്ന ഇന്‍ക്രിമെന്റില്‍ ലയിപ്പിക്കേണ്ടതില്ല.
പേഴ്‌സനല്‍ പേ ശമ്പളനിര്‍ണയം, ലീവ് സാലറി, ക്ഷാമബത്ത, പെന്‍ഷന്‍ തുടങ്ങിയവയ്ക്ക് കണക്കാക്കാമെന്നും ഉത്തരവില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക