|    Sep 25 Tue, 2018 10:24 am
FLASH NEWS

ശമ്പളത്തോടൊപ്പം സ്വര്‍ണമാല കൂടി ഊരിനല്‍കി ഷമീമ ടീച്ചര്‍

Published : 28th August 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി മാതൃകയായി തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക പള്ളൂര്‍ സ്വദേശിനി ഷമീമ. കുറേ കാലമായി കഴുത്തിലണിഞ്ഞു നടന്നിരുന്ന 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയാണ് ദുരിതക്കയത്തില്‍നിന്നു സ്വന്തം സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള ചരിത്രപരമായ ദൗത്യത്തില്‍ പങ്കാളിയായി ടീച്ചര്‍ സംഭാവനയായി നല്‍കിയത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ കാംപയിനില്‍ പങ്കാളിയായി ഒരുമാസത്തെ തന്റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ചതിന് പുറമേയാണിത്. തന്റെ കൈയില്‍ പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ടാണ് സ്വര്‍ണമാല നല്‍കിയതെന്ന് സൂവോളജി അധ്യാപികയായ ഷമീമ പറഞ്ഞു.
കലക്ടറേറ്റിലെത്തിയ ടീച്ചര്‍ ഡെപ്യൂട്ടി കലക്ടര്‍ സി എം ഗോപിനാഥന് മാല കൈമാറി. ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് ടീച്ചറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫിസര്‍ കെ പി മനോജന്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss