|    Feb 24 Fri, 2017 11:26 pm
FLASH NEWS

ശമ്പളത്തുക പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് തോമസ് ഐസക്

Published : 24th November 2016 | Posted By: mi.ptk

thomas-issac-infocus

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിന് തുല്യമായ തുക പിന്‍വലിക്കാന്‍ അനുവാദം നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്. പെന്‍ഷന്‍കാര്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിക്ക് കത്തയച്ചതായും തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുപോലൊരു സാമ്പത്തിക കെടുകാര്യസ്ഥത ഇന്ത്യാ ചരിത്രത്തിലില്ലെന്ന് കറന്‍സി അസാധുവാക്കലിനെ ഉദ്ദേശിച്ച് തോമസ് ഐസക് പറഞ്ഞു.
പുതിയ നോട്ട് അച്ചടിച്ചു തീരാന്‍ ആറുമാസമെങ്കിലുമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണസ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഈ നിക്ഷേപം ഉപയോഗിച്ചുള്ള കര്‍മ പദ്ധതി തയ്യാറാക്കും. സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും ഐസക് ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 167 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക