|    Aug 19 Sat, 2017 11:56 pm
FLASH NEWS

ശമ്പളത്തട്ടിപ്പ്; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 5th August 2017 | Posted By: fsq

 

തൃശൂര്‍: അനധികൃതമായി ജോലിക്ക് എത്താത്ത കണ്ടജ ന്റ് ജീവനക്കാരന്റെ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്തിന് കോര്‍പ്പറേഷന്‍ കൊക്കാല സെക്ഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി യു മനോജ്കുമാറിനെ കോര്‍പറേഷന്‍ സെക്രട്ടറി സര്‍വ്വീസില്‍നിന്നും സസ്‌പെന്റ് ചെയ്തു. മേയറുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി.കൊക്കാല സെക്ഷനിലെ അര്‍ജനന്‍ എന്ന കണ്ടിജന്റ് തൊഴിലാളി മാസങ്ങളായി അനധികൃതമായി  ജോലിക്കു എത്തിയിരുന്നില്ല. ഇയാളുടെ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം തട്ടിയെടുത്തുവെന്നാണ് ആരോപണം. രണ്ട് മാസം മുമ്പ് പുതിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചാര്‍ജ്ജെടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ദീര്‍ഘകാലത്തിന്‌ശേഷം ജോലിക്കെത്തിയ അര്‍ജുനനെ കണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കുകയായിരുന്നു. റജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് എല്ലാ ദിവസവും കൃത്യമായി എത്തി ഹാജര്‍ രേഖപ്പെടുത്തുകയും ശമ്പളം കൈപറ്റുകയും ചെയ്യുന്നതായി കണ്ടെത്തിയത്. എച്ച്.ഐയുടെ റിപ്പോര്‍ട്ടില്‍ പ്രാഥമികാന്വേഷണം നടത്തിയാണ് മേയര്‍ ജൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയത്. കൊക്കാല സര്‍ക്കിളിലെ എച്ച്‌ഐമാരായിരുന്ന പി ശിവന്‍, പി മൊയ്തു എന്നിവര്‍ക്ക് മെമ്മോയും നല്‍കിയിട്ടുണ്ട്. സമാനമായ തട്ടിപ്പുകള്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി നടന്നുവരുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക