|    Jul 20 Thu, 2017 10:29 pm
FLASH NEWS

ശമ്പളം ലഭിച്ചില്ല; ജില്ലയിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നുമുതല്‍ പണിമുടക്കും

Published : 5th October 2016 | Posted By: Abbasali tf

കൊല്ലം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. കെഎസ്ആര്‍ടിഇഎ, ടിഡിഎഫ്, കെഎസ്ടിഇയു യൂനിയനുകള്‍ ജില്ലയിലെ എടിഒമാര്‍ക്ക് ഇന്നലെ പണിമുടക്ക് നോട്ടീസ് നല്‍കി. മറ്റു ജില്ലകളിലെ ശമ്പളം ലഭിക്കാത്ത ഡിപ്പോകളിലെ ജീവനക്കാരും പണിമുടക്കുമെന്ന് യൂനിയനുകള്‍ അറിയിച്ചു.. കഴിഞ്ഞ മാസം 30ന് കിട്ടേണ്ട ശമ്പളമാണ് വൈകുന്നത്.  ശമ്പളം ചൊവ്വാഴ്ച ബാങ്കില്‍ നിക്ഷേപിച്ചെങ്കിലും ചില ഡിപ്പോകളില്‍ മാത്രമാണ് വിതരണം ചെയ്തത്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തിങ്കളാഴ്ച ഏഴരയോടെ നിരാഹാര സമരം തുടങ്ങിയിരുന്നു. എന്നാല്‍ ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിച്ചതായി അറിയിപ്പ് ലഭിച്ചതോടെ വൈകീട്ടു നാലരയ്ക്കു സമരം പിന്‍വലിച്ചു. അതേസമയം, ശമ്പളം നിക്ഷേപിച്ചതായി അറിയിപ്പ് ലഭിച്ചതല്ലാതെ ശമ്പളം ഇന്നലേയും അക്കൗണ്ടില്‍ ലഭിക്കാതെ വന്നതോടെയാണ് ഇന്നുമുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കാന്‍ യൂനിയനുകള്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകള്‍ ഈടുനല്‍കിയാണ് കഴിഞ്ഞ മാസംവരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. നിലവില്‍ 64 ഡിപ്പോകള്‍ പണയത്തിലാണ്. ഈമാസത്തെ ശമ്പളം നല്‍കാനുള്ള ശ്രമങ്ങള്‍ക്കിടെ ഡെപ്യൂട്ടേഷനിലെത്തിയ എംഡി മടങ്ങിപ്പോയത് നടപടികള്‍ മന്ദഗതിയിലാക്കി. ചൊവ്വാഴ്ചയാണ് പുതിയ എംഡി ചാര്‍ജെടുത്തത്. വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പത്തനാപുരത്ത് മിന്നല്‍ പണിമുടക്ക് നടത്തി.മറ്റ് ഡിപ്പോകളില്‍ നിന്നും എത്തിയ ദീര്‍ഘദൂര സര്‍വ്വീസുകളെ ഡിപ്പോയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല.സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ പത്തനാപുരം എ ടി ഓയെ ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു.ഓഫിീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു.രാവിലെ ആരംഭിച്ച പ്രതിഷേധ പരിപാടി ഉച്ചയോടെ സമാപിച്ചു.തുടര്‍ന്ന്ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു.ദീര്‍ഘദൂര ബസുകളൊന്നും സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല.ദൂരസ്ഥലങ്ങളിലേക്ക് പോകാനുള്ളവര്‍ എറെ ദുരിതത്തിലായി.രണ്ട് മണിക്കൂറിലധികം നീണ്ട് നിന്ന സമരം ഒടുവില്‍ പോലിസുകാരും നേതാക്കന്‍മാരും തമ്മിലുള്ള ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചു.നേതാക്കന്‍മാരായ ആര്‍ ജി ശ്രീകുമാര്‍,ഗീരിഷ്,ആര്‍ അജി,ആര്‍ രതീഷ്,ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രതിഷേധം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക