|    Jan 16 Mon, 2017 8:38 pm
FLASH NEWS

ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി

Published : 6th October 2016 | Posted By: Abbasali tf

ഗുരുവായൂര്‍/മാള: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. സമരത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്നുള്ള 75 ശതമാനം സര്‍വീസുകളും മുടങ്ങി. 44 സര്‍വീസുകളുള്ള മാളയില്‍ 15 സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. പണിമുടക്ക് അറിയാതെ വീട്ടില്‍ നിന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നടന്ന ധര്‍ണ്ണ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ഐ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ (എഐടിയുസി), ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐഎന്‍ടിയുസി)ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയന്‍, ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) തുടങ്ങിയ സംഘടനകളാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്. വൈകീട്ട് അഞ്ചരയോടെ ശമ്പളം സ്റ്റേറ്റ് ബാങ്കിലേക്ക് കൈമാറിയതായി വാര്‍ത്ത വന്നതോടെ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക