|    Dec 18 Mon, 2017 10:21 pm
FLASH NEWS

ശമ്പളം ലഭിച്ചില്ല;ജീവനക്കാരിയുടെ ആത്മഹത്യശ്രമം

Published : 9th November 2016 | Posted By: SMR

കഴക്കൂട്ടം: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരസഭയുടെ ആറ്റിപ്ര സോണല്‍ ഓഫിസിലെ പാര്‍ട്ട്‌ടൈം ജീവനക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുളത്തൂര്‍ സ്‌റ്റേഷന്‍കടവ് സ്വദേശിനിയായ സീന (40) ആണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കുളത്തൂര്‍ ജങ്ഷനിലുള്ള സോണല്‍ ഓഫിസില്‍ വച്ച് ഇടതുകൈപ്പത്തി ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തൊട്ടടുത്ത ഇരുപ്പിടങ്ങളിലുണ്ടായിരുന്നവരെത്തി പിന്തിരിപ്പിച്ച ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. കഴിഞ്ഞ 16 വര്‍ഷമായി ആറ്റിപ്ര സോണല്‍ ഓഫിസില്‍ ലൈബ്രേറിയനായി ജോലി ചെയ്തുവരികയാണ് സീന. സാമ്പത്തിക പരാധിനതയാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് മറ്റ് ജീവനക്കാരും ബന്ധുക്കളും പറയുന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ നഗരസഭ അധികൃതരും കഴക്കൂട്ടം പോലിസും സ്ഥലത്തെത്തി. ശമ്പളം കൊടുക്കുവാനുള്ള നടപടികള്‍ എടുത്തതായി സ്ഥലത്തെത്തിയ നഗരസഭാ കൗണ്‍സില്‍ സെക്രട്ടറി ലക്ഷ്മി പറഞ്ഞു. പരാതിയില്ലാത്തതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss