|    Jan 17 Tue, 2017 2:34 pm
FLASH NEWS

ശമ്പളം മുടങ്ങി; ഹാന്‍വീവ് ഓഫിസിന് മുന്നില്‍ പ്രതിഷേധം

Published : 3rd April 2016 | Posted By: SMR

കണ്ണൂര്‍: കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷനില്‍ (ഹാന്‍വീവ്) ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഓഫിസിനു മുന്നിന്‍ ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കണ്ണൂര്‍ ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി പി സന്തോഷ് കുമാര്‍, സി ജിമേഷ്, സച്ചിനാനന്ദന്‍, കെ ടി ജോയ്, കെ ഷാജി സംസാരിച്ചു.
നെയ്ത്ത് തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശികയായിരിക്കുകയാണ്. പല പ്രശ്‌നങ്ങളും യഥാസമയം പരിഹാരിക്കാന്‍ മനേജ്‌മെന്റ് ശ്രമിക്കുന്നില്ല. ഹാന്‍വീവില്‍ ഒരു നാഥനില്ലായ്മ അനുഭവപ്പെടുകയാണ്. ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്.
യൂനിയന്‍ മാനേജ്‌മെന്റ് യോഗം വിളിക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കുന്നില്ല. അടിയന്തിരമായും ശമ്പളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടും മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചും ഇന്നലെ സംസ്ഥാന വ്യാപകമായി ജീവനക്കാര്‍ കരിദിനമാചരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക