|    Mar 27 Mon, 2017 6:06 am
FLASH NEWS

ശമ്പളം മുടങ്ങി; എഫ്‌സിഐ ഗോഡൗണില്‍ തൊഴിലാളികള്‍ പണിമുടക്കി

Published : 15th October 2016 | Posted By: Abbasali tf

കഴക്കൂട്ടം: ചുമട്ടുതൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണിലെ തൊഴിലാളികള്‍ പണിമുടക്കി. ഇതിനെ തുടര്‍ന്ന ജില്ലയിലെ മൂന്ന് താലൂക്കുകളിലെ റേഷന്‍ വിതരണം മുടങ്ങി. ആഗസ്ത്, സപ്തംബര്‍ മാസത്തെ ശമ്പളം ഒക്ടോബര്‍ മാസമായിട്ടും നല്‍കിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ മൂന്നുമാസമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ നേരത്തെ എഫ്‌സിഐ ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം മുടങ്ങാതെ നല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ഇന്നലെ ഉച്ചതിരിഞ്ഞ് ഏരിയ മാനേജര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി ഇനിമുതല്‍ കൃത്യമായി ബാങ്കുവഴി ശമ്പളം നല്‍കാമെന്ന് ഉറപ്പ് പറഞ്ഞതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി നേതാക്കളായ ജയകുമാര്‍, എസ് എസ് ബിജു, കെ ജി രാജു, ആര്‍ സുരേന്ദ്രന്‍, ഇ ചന്ദ്രബാബു, എന്‍ ഉദയകുമാര്‍, അജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക