|    Apr 25 Wed, 2018 8:06 pm
FLASH NEWS
Home   >  Kerala   >  

ശമ്പളം മുടങ്ങി:കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കില്‍

Published : 5th October 2016 | Posted By: mi.ptk

കാസര്‍കോട്: കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ ട്രെയ്ഡ് യൂണിയനുകള്‍ സമരത്തില്‍. ഇതോടെ ബസ് സര്‍വീസ് താളം തെറ്റി. കാസര്‍കോട് തുളുനാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യുഡിഎഫ് അനുകൂല ടിഡിഎഫ് പട്ടിണി സമരം തുടങ്ങി. സിഐടിയു നേതൃത്വത്തില്‍ കെഎസ്ആര്‍ടിഇഎ പ്രവര്‍ത്തകര്‍ എടിഒയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരപ്പ് സമരം നടത്തി. ബിഎംഎസ് പ്രവര്‍ത്തകരും സമരത്തിലാണ്. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് രാവിലെ ആരംഭിക്കേണ്ടിയിരുന്ന 64 സര്‍വീസുകളില്‍ 43 എണ്ണം മാത്രമാണ് സര്‍വീസ് നടത്തിയത്. ബസ് സര്‍വീസ് റദ്ദായതോടെ യാത്രക്കാരും ഏറെ വലഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss