|    Feb 24 Sat, 2018 12:09 am
FLASH NEWS

ശമ്പളം ഇനി വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലൂടെ

Published : 20th January 2017 | Posted By: fsq

 

തൃശൂര്‍: ലേബര്‍ ഓഫീസിന്റെ പരിധിയിലുളള സ്വകാര്യ സ്ഥാപനങ്ങള്‍ ജനുവരിയിലെ ശമ്പളം വേതന സുരക്ഷാ പദ്ധതി (വേജ്‌സ് പ്രൊട്ടക്ഷന്‍ സിസ്റ്റം) വഴി വിതരണം ചെയ്യണമെന്ന് തൊഴില്‍ വകുപ്പ്  നിര്‍ദ്ദേശിച്ചു. ശമ്പളം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതിനും മിനിമം വേതനം യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുമാണീ നിര്‍ദ്ദേശം. ജനുവരി മുതല്‍ പദ്ധതി വഴി ശമ്പള വിതരണം നടത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെ വകുപ്പ് നിയമ നടപടിയെടുക്കും. നിലവില്‍ പദ്ധതിയുടെ ഭാഗമായി 17 ബാങ്കുകള്‍ രംഗത്തുണ്ട്. ഷോപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍, ഫാര്‍മസികള്‍, ഹോട്ടലുകള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ടെക്‌സ്റ്റെല്‍സ്, ജുവല്ലറികള്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവ കൂടാതെ ഫാക്ടറികള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട എഞ്ചിനീയറിങ്ങ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നിര്‍ദ്ദേശം ബാധകമാണ്. പദ്ധതിയില്‍ ചേരുന്നതിന് സ്ഥാപനത്തിന്റെ കറന്റ് ബാങ്ക് അക്കൗണ്ട് നമ്പറും, വിവരങ്ങളും ഉടമയുടെയോ, ബന്ധപ്പെട്ടവരുടെയോ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ സഹിതം അസി. ലേബര്‍ ഓഫീസറുമായി ബന്ധപ്പെടണം. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇതേ ബാങ്കിലാകണമെന്ന് നിര്‍ബന്ധമല്ല. ഇതിനു ശേഷം ലഭിക്കുന്ന യൂസര്‍ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്തു ബാങ്കു വഴി ശമ്പളം വിതരണം ചെയ്യാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss