|    Jan 17 Tue, 2017 6:30 pm
FLASH NEWS
Home   >  Life  >  Health  >  

ശമാം കഴിക്കരുതെന്ന് ഓസ്ട്രേലിയയില്‍ മുന്നറിയിപ്പ്

Published : 3rd August 2016 | Posted By: G.A.G

സാല്‍മൊണെല്ല ബാധ വ്യാപകമായതിനെത്തുടര്‍ന്ന് ശമാം കഴിക്കരുതെന്ന് ഓസ്‌ട്രേലിയയിലെയും ന്യൂസിലന്റിലെയും ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ്സ്റ്റാന്‍ഡേര്‍ഡ്്‌സ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എണ്‍പതോളം പേര്‍ക്ക് സാല്‍മൊണെല്ല ബാധയേറ്റതിനെത്തുടര്‍ന്നാണ് നടപടി. ഗര്‍ഭിണികളും കുട്ടികളും പ്രായമേറിയവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. വീട്ടില്‍ ശമാം സൂക്ഷിച്ചിട്ടുള്ളവര്‍ അത് ഉടനെ ഉപേക്ഷിക്കണമെന്നാണ് തെക്കന്‍ ഓസ്‌ട്രേലിയയിലെ ആരോഗ്യവിഭാഗം നല്‍കിയിട്ടുള്ള നിര്‍ദേശം. കഴുകിയെടുത്താലും ശമാമിലെ സാല്‍മൊണെല്ല നശിക്കില്ല എന്നതിനാലാണിത്.
റെഡ് ഡേര്‍ട്ട് എന്ന ഒരു ഫാമില്‍ വിളവെടുത്ത ശമാമില്‍ നിന്നാണ് സാല്‍മൊണെല്ല ബാധയുണ്ടായതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. വിപണിയില്‍ നിന്നും തങ്ങളുടെ ശമാം പിന്‍വലിക്കാമെന്ന് റെഡ് ഡേര്‍ട്ട് സമ്മതിച്ചിട്ടുണ്ട്.
ടൈഫോയ്ഡ്, പനി, വയറിളക്കം, വയറുവേദന, ഛര്‍ദി തുടങ്ങിയ അസുഖങ്ങളുണ്ടാക്കുന്ന ബാക്ടീരിയയാണ് സാല്‍മൊണെല്ല. രോഗവാഹകരായ മൃഗങ്ങളുടെയോ മനുഷ്യരുടേയോ വിസര്‍ജ്യങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗാണു പടരുന്നത്. മലിനജലപ്ലാന്റുകളില്‍ നിന്നുള്ള ജലം കൃഷിയ്ക്കായി ഉപയോഗിച്ചതിനെത്തുടര്‍ന്നും ചിലയിടങ്ങളില്‍ സാല്‍മൊണല്ല ബാധ പൊട്ടിപ്പുറപ്പെട്ട റിപോര്‍ട്ടുകളുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,123 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക