|    Sep 21 Fri, 2018 5:29 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബാന ആസ്മിക്കും നന്ദിത ദാസിനും പുരസ്‌കാരം

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഭിനേതാക്കളായ ശബാന ആസ്മി, നന്ദിത ദാസ് എന്നിവരടക്കം 13 പേര്‍ ഭാരതീയ മാനവതാ പുരസ്‌കാരത്തിന് അര്‍ഹരായി. സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡെയ്‌ലി ഇന്ത്യന്‍ മീഡിയ എന്ന സ്വകാര്യ മാധ്യമ കമ്പനി സംഘടിപ്പിച്ച ചടങ്ങില്‍ ഇവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചു. രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്, അഭിഭാഷകരായ പ്രമീള നെസാര്‍ഗി, ഫഌവിയ ആഗ്‌നസ്, സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദബ്‌റോയ്, സാമൂഹിക പ്രവര്‍ത്തകന്‍ ഉമ തുളി, ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകരായ ലെനിന്‍ രഘുവന്‍ശി, പ്രവീന്‍ പട്കര്‍, ഗ്രീന്‍ ഡിസൈനര്‍ അനിത അഹൂജ, സാമൂഹിക സംരംഭകന്‍ അതുല്‍ സതിജിയ തുടങ്ങിയവരും പുരസ്‌കാരം സ്വീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss