|    Oct 16 Tue, 2018 1:41 pm
FLASH NEWS

ശബരി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്

Published : 20th September 2017 | Posted By: fsq

 

പത്തനംതിട്ട: കോന്നിയിലെ സിപിഎം-സിപിഐ തര്‍ക്കം ശബരി സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന തലത്തിലേക്ക്. സിപിഐ വിട്ട് അടുത്തയിടെ സിപിഎമ്മില്‍ ചേക്കേറിയ നേതാവിന്റെ ഭാര്യയെ ഇവിടെനിന്നും പിരിച്ചുവിട്ടതാണ് ഏതാനും ദിവസമായി തുടരുന്ന തര്‍ക്കത്തിനു കാരണം. സിപിഐയില്‍ നിന്നും ലോക്കല്‍ സെക്രട്ടറി അടക്കം എണ്‍പതോളം പേര്‍ കഴിഞ്ഞ ദിവസം രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതില്‍പ്പെട്ട അട്ടച്ചാക്കല്‍ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ശബരിമാര്‍ക്കറ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു.പാര്‍ട്ടി മാറിയതോടെ ഇവരെ പിരിച്ച് വിടണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി ആര്‍ ഗോപിനാഥന്‍ മാനേജരോട് ആവശ്യപ്പെട്ടിരുന്നു. ഓണം സീസണ്‍ കഴിഞ്ഞതോടെ കച്ചവടം കുറഞ്ഞതിനാല്‍ ഇനി മുതല്‍ ജോലിക്ക് വരേണ്ടതില്ലന്ന് മാനേജര്‍ ജീവനക്കാരിയെ അറിയിക്കുകയായിരുന്നു.എന്നാല്‍ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭത്തില്‍ സിപിഎം ഇടപെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ സിഐടിയു നേതാവ് എം എസ് ഗോപിനാഥന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം സൂപ്പര്‍മാര്‍ക്കറ്റ് ഉപരോധിക്കുകയായിരുന്നു.എസ്‌ഐ ബാബു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം എത്തിചര്‍ച്ച നടത്തുകയും ജീവനക്കാരിയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതറിഞ്ഞ് സിപിഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം  തടസ്സപ്പെടുത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമരം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss