|    Oct 22 Mon, 2018 10:50 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരി റെയില്‍വേ : പ്രത്യേക കമ്പനി രൂപീകരിക്കും

Published : 2nd November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ശബരി റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ പ്രത്യേക കമ്പനി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ശബരി പദ്ധതി വേഗത്തിലാക്കുന്നതിനായി പ്രത്യേക കമ്പനി രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അ ശ്വനി ലൊഹാനി അംഗീകരിച്ചു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള കമ്പനിയാവും രൂപീകരിക്കുക. പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം-മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുക, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനീകരണം എന്നിവയ്ക്കും പ്രാധാന്യം നല്‍കി പരിഗണിക്കുകയാണെന്നു ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss