|    Sep 23 Sat, 2017 3:51 am
FLASH NEWS

ശബരി റെയില്‍പ്പാത; എസ്റ്റേറ്റ് ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നെന്ന്

Published : 18th October 2016 | Posted By: Abbasali tf

കോട്ടയം: ശബരി റെയില്‍പ്പാതയ്ക്കായി കണ്ടെത്തിയ പുതിയ റൂട്ടിനെതിരേ രംഗത്തെത്തിയിരിക്കുന്നവര്‍ വന്‍കിട എസ്‌റ്റേറ്റ് ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്നു കര്‍ഷക രക്ഷാ സമിതി. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ വിസ്തീര്‍ണവും നഷ്ടമാവുന്ന വീടുകളുടെ എണ്ണവും പാതയുടെ നീളവും പരിഗണിച്ചാല്‍ പുതിയ അലൈന്‍മെന്റ് പഴയതിനേക്കാള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദവും സര്‍ക്കാരിനും റെയില്‍വേയ്ക്കും ലാഭകരവുമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, പഴയ റൂട്ടിനു വളവും തിരിവും കൂടുതലാണ്. ഇതിനുപുറമെ പാലാ, ഈരാറ്റുപേട്ട എന്നീ രണ്ടു സ്‌റ്റേഷനുകള്‍ ഒഴിവാക്കി ഭരണങ്ങാനത്ത് സ്‌റ്റേഷനുണ്ടാവും എന്നതും പുതിയ റൂട്ടിന്റെ മേന്മയാണ്. കോട്ടയം ജില്ലയില്‍ പാത കടന്നുപോവുന്ന റൂട്ടില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥലമെടുപ്പ് പ്രക്രിയ നിര്‍ത്തിവച്ചിരുന്നു. പിന്നീട് 2013 ലാണ് പുതുക്കിയ റൂട്ട് നിശ്ചയിച്ച് റെയില്‍വേയുടെ അനുവാദത്തിനായി സര്‍ക്കാര്‍ കൈമാറിയത്. എന്നാല്‍ പുതിയ റൂട്ട് ജനസഞ്ചാര മേഖല ഒഴിവാക്കി വന്‍കിട റബര്‍ എസ്‌റ്റേറ്റുകളിലൂടെ കടന്നുപോവുന്നതാണ് എതിര്‍പ്പുകള്‍ക്ക് കാരണമെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക