|    Dec 12 Wed, 2018 8:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിലമയില്‍ ബിജെപി സര്‍ക്കുലര്‍: പോലിസ് പരിശോധന നടത്തേണ്ടതല്ലേയെന്ന് കോടതി

Published : 22nd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയിലേക്ക് പരിശീലനം സിദ്ധിച്ച കേഡര്‍മാര്‍ പോവണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി കണ്ണൂര്‍ ഘടകം ഇറക്കിയെന്ന് പറയുന്ന സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ പോലിസ് പരിശോധന നടത്തേണ്ടതല്ലേയെന്ന് ഹൈക്കോടതി. ഡിസംബര്‍ 13ന് കണ്ണൂരിലെ കൂത്തുപറമ്പ്, ധര്‍മടം, തലശേരി എന്നിവിടങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് പോകേണ്ട ആളുകളെ ചുമതലപ്പെടുത്തി ബി ജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റേതായി പുറത്തു വന്ന സര്‍ക്കുലര്‍ സംബന്ധിച്ചാണ് ഡിവിഷന്‍ബെഞ്ചി ന്റെ പരാമര്‍ശമുണ്ടായത്. ഇങ്ങനെ പുറപ്പെടുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും സഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. എന്താണ് സഞ്ചിയിലെ ആവശ്യമായ സാധനങ്ങളെന്ന് കോടതി ചോദിച്ചു. പ്രാര്‍ഥനയുമായി ബന്ധപ്പെട്ട തേങ്ങയാണോ അതോ മറ്റെന്തെങ്കിലും വസ്തുക്കളാണോ. പ്രാര്‍ഥനയ്ക്കായി പോവുന്നവര്‍ക്ക് എന്തിനാണ് പ്രത്യേക പരിശീലനം. ഈ പശ്ചാത്തലത്തില്‍ ശബരിമലയിലെ സുരക്ഷയുടെ ഭാഗമായി ഇത്തരക്കാരെ പരിശോധിക്കേണ്ടത് പോലിസിന്റെ ചുമതലയാണ്. ഇത് പാടില്ലെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശബരിമല കയറാനായി എത്തുന്ന ഇവര്‍ യഥാര്‍ഥ ഭക്തരാണോയെന്ന് അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം എന്തെങ്കിലും സംഭവിച്ചാല്‍, എല്ലാം നശിക്കും. ഇക്കാര്യത്തില്‍ പോലിസിന് ന്യായമായ നടപടികളാവാമെന്നും കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss