|    Dec 19 Wed, 2018 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല ഹരജികള്‍: പരിഗണനാ തിയ്യതി ഇന്നു തീരുമാനിക്കും

Published : 23rd October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കു പ്രവേശനാനുമതി നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി സുപ്രിം കോടതി ഇന്നു തീരുമാനിക്കും.
അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെതിരേ നിലവില്‍ 19 ഹരജികളാണ് സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ മുംബൈ ആസ്ഥാനമായ ദേശീയ അയ്യപ്പ ഭക്തജന സംഘമാണ് ശബരിമല വിഷയം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മുന്നില്‍ ഉന്നയിച്ചത്.
സംഘത്തിന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറയാണ് വിഷയം ഉന്നയിച്ചത്. പുതുതായി ഒരു റിട്ട് ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ശബരിമല വിഷയത്തില്‍ നിരവധി പുനപ്പരിശോധനാ ഹരജികള്‍ നേരത്തേ സമര്‍പ്പിച്ച കാര്യം മറ്റൊരു അഭിഭാഷകനും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതോടെയാണ് ഇവ എന്നു പരിഗണിക്കണമെന്ന് ഇന്നു തീരുമാനിക്കാമെന്ന് കോടതി അറിയിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss