|    Dec 15 Sat, 2018 12:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശബരിമല: ഹരജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പരിഗണനയിലിരിക്കുന്ന ഹരജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന ഹരജിയും ശബരിമല നിരീക്ഷണ സമിതിക്കെതിരായ ഹരജിയും അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ഹരജികള്‍ അതിന്റെ മുറയ്ക്ക് ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 33 ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കോടതിവിധി നടപ്പാക്കാന്‍ പോലിസിനെ വിന്യസിച്ചതുമായി ബന്ധപ്പെട്ട ഹരജികളാണ് ഇതില്‍ ഭൂരിഭാഗവും. സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രഭരണസമിതിയുടെ അധികാരത്തില്‍ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജികള്‍, ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ തുടങ്ങിയവയും കൂട്ടത്തിലുണ്ട്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ, സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് എന്നിവരാണ് ഹാജരായത്.
ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ഹരജികള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ ചൂണ്ടിക്കാട്ടിയപ്പോള്‍ ചീഫ്ജസ്റ്റിസ് വാചകം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ തടഞ്ഞുകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. അതോടെ അങ്ങനെയെങ്കില്‍ സാധാരണ നിലവില്‍ ലിസ്റ്റ് ചെയ്തു വരട്ടെയെന്ന് ഹസാരിയ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss