|    May 27 Sat, 2017 2:41 am
FLASH NEWS

ശബരിമല സ്ത്രീ പ്രവേശനക്കേസ്: ബെഞ്ച് പുനസ്സംഘടിപ്പിച്ചു

Published : 8th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ച് പുനസ്സംഘടിപ്പിച്ചു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കേസില്‍ അന്തിമവാദം കേള്‍ക്കുന്ന ബെഞ്ചാണ് പുനസ്സംഘടിപ്പിച്ചത്.
നിലവിലെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാല ഗൗഡയെയും മാറ്റി പകരം ജസ്റ്റിസ് ഭാനുമതിയേയും ജസ്റ്റിസ് സി നാഗപ്പനേയും ഉള്‍പ്പെടുത്തി. രണ്ട് ജഡ്ജിമാരെ മാറ്റിയതിനാല്‍ കേസ് ആദ്യം മുതല്‍ വീണ്ടും കേള്‍ക്കേണ്ടി വന്നേക്കും. ഈ കേസില്‍ ഹരജിക്കാരുട ആദ്യഘട്ട വാദം പൂര്‍ത്തിയായതാണ്.
ദേവസ്വം ബോര്‍ഡിന്റെ വാദമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ അന്തിമവാദം കേള്‍ക്കുന്ന ബെഞ്ച് പുനസ്സംഘടിപ്പിക്കാറില്ല. ജഡ്ജിമാര്‍ മറ്റ് കേസുകളുടെ തിരക്കിലായതിനാലോണോ ബെഞ്ച് പുനസ്സംഘടിപ്പിച്ചതെന്ന് വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day