|    Aug 14 Tue, 2018 7:50 pm
FLASH NEWS
Home   >  Kerala   >  

ശബരിമല സ്ത്രീ പ്രവേശനം: 30ന് അയപ്പധര്‍മ സേന ഹര്‍ത്താല്‍

Published : 25th July 2018 | Posted By: mtp rafeek


തൃശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി സംഘടനകളുടെ പ്രതിനിധികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ശബരിമലയില്‍ ഭാവിയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അമ്മമാരെ അണിനിരത്തി പമ്പയില്‍ തടയുമെന്നും ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss