|    Jan 21 Sat, 2017 1:35 am
FLASH NEWS

ശബരിമല സ്ത്രീ പ്രവേശനം: ആചാരങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ദേവസ്വം ജീവനക്കാര്‍

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാര്‍ മതവിശ്വാസങ്ങളില്‍ ഇടപെടുന്ന നടപടി അവസാനിപ്പിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് യൂനിയന്‍. മതേതര രാഷ്ട്രത്തില്‍ വിശ്വാസികളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തരുത്. ആരാധനാലയങ്ങളില്‍ നിലവിലുള്ള ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളെ പരിഗണിച്ചാവണം സര്‍ക്കാര്‍ നിലപാടെടുക്കേണ്ടത്. പുരാതനകാലം മുതല്‍ അനുഷ്ഠിച്ചുവരുന്ന രീതിയനുസരിച്ച് ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് ശബരിമലയെ വിവാദഭൂമിയാക്കരുത്.
ശബരിമലയിലെ സ്‌പെഷ്യല്‍ ക്യൂവിന് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ഭക്തരില്‍ സമ്പന്നനെന്നും ദരിദ്രനെന്നും വേര്‍തിരിവുണ്ടാക്കാനെ ഇതുവഴി സാധിക്കൂ. ശബരിമല അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയെന്നാണ് വിശ്വാസം. അതിനാല്‍ നിലവില്‍ നടതുറക്കുന്ന മാസത്തിലെ അഞ്ചു ദിവസമൊഴിച്ചുള്ള സമയങ്ങളില്‍ അയ്യപ്പന്‍ ധ്യാനത്തിലെന്നാണ് കണക്കാക്കുന്നത്. ലിംഗസമത്വമല്ല വിശ്വാസത്തില്‍ വേണ്ടത് മതേതരത്വവും മതസ്വാതന്ത്ര്യവുമാണെന്നും യൂനിയന്‍ പ്രിതിനിധികള്‍ ആവര്‍ത്തിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക