|    Mar 27 Mon, 2017 6:07 pm
FLASH NEWS

ശബരിമല ; സുരേന്ദ്രന്റെ അഭിപ്രായം വ്യക്തിപരം: ബിജെപി വക്താവ്

Published : 4th September 2016 | Posted By: SMR

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി നേതാക്കള്‍ രണ്ട് തട്ടില്‍. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനെ തള്ളി ബിജെപി വക്താവ് പത്മകുമാറും ശോഭാ സുരേന്ദ്രനും രംഗത്തെത്തി. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്ന് പാര്‍ട്ടി വക്താവ് ജെ ആര്‍ പത്മകുമാര്‍ പറഞ്ഞു. ബിജെപി ഔദ്യോഗികമായി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണെന്നും പത്മകുമാര്‍ പറഞ്ഞു. സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും പത്മകുമാര്‍ വിശദമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ വേദത്തെക്കുറിച്ചും ഉപനിഷത്തിനെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ആധികാരികമായി പഠിച്ച ശേഷം മാത്രം രാഷ്ട്രീയക്കാര്‍ അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടി എന്നുള്ളതല്ല. ഓരോ വ്യക്തിയും മെന്‍സസ് പീരിഡില്‍ ഒരു സ്ത്രീക്ക് ഉണ്ടാവുന്ന ശാരീരികമായിട്ടുള്ള അവസ്ഥാന്തരത്തെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ നേതാവായിട്ടുള്ള ഒരു പുരുഷനും പ്രതിപാദിക്കാന്‍ സാധ്യമല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും സെമറ്റിക് മതങ്ങളിലെ പോലെ കടുംപിടുത്തം ഹിന്ദു സമൂഹം ഒരിക്കലും കാണിക്കാറില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day