|    Oct 21 Sun, 2018 1:37 am
FLASH NEWS

ശബരിമല സീസണിലെ വര്‍ക്കുകള്‍ ഏറ്റെടുക്കില്ല: ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

Published : 13th September 2017 | Posted By: fsq

 

കൊല്ലം: ഗവണ്‍മെന്റ് വര്‍ക്കുകള്‍ എടുക്കുന്ന കരാറുകാര്‍ക്കു നേരെയുള്ള ഉദ്യോഗസ്ഥ പീഡനത്തില്‍ പ്രതിഷേധിച്ച് സമരം നടക്കുന്നതിന്റെ ഭാഗമായി വരുന്ന ശബരിമല സീസണിലെ വര്‍ക്കുക്കള്‍ ഏറ്റെടുക്കില്ലെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ടെണ്ടര്‍ ബഹിഷ്‌കരണ സമരം നടക്കുകയാണ്. 350 കോടി രൂപയുടെ വര്‍ക്കുകള്‍ ഇതുവരെ ബഹിഷ്‌ക്കരിച്ചു.  സമയത്ത് ബില്ലുകള്‍ മാറിത്തരാത്തതടക്കമുള്ള ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം ഗവണ്‍മെന്റ് കരാറുകാര്‍ ആത്മഹത്യയുടെ വക്കിലാണ്. തെറ്റായ റിപ്പോര്‍ട്ട് നല്‍കുകയും ബില്ലുമാറാതെ തുക തടഞ്ഞുവെച്ചതുമടക്കമുള്ള ഉദ്യോഗസ്ഥ വീഴ്ചമൂലം കരാറുകാര്‍ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഗസ്തില്‍ ആര്യങ്കാവിലെ അഗസ്റ്റിന്‍ (ബിനോയ്), പത്തനാപുരം പിറവന്തൂര്‍ കറവുര്‍ കൊട്ടിമാനൂര്‍ വീട്ടില്‍ സന്തോഷ് കുമാര്‍ എന്നീ കരാറുകാര്‍ ആത്മഹത്യ ചെയ്തത് ഇതില്‍ ചിലതാണ്. ആത്മഹത്യ ചെയ്ത സന്തോഷ് കുമാറിനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മനം നൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അസിസ്റ്റന്റ്് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ശരിയല്ലെന്ന് കണ്ടെത്തിയിട്ടും പോലിസ് കേസെടുക്കാന്‍ തയാറായിട്ടില്ല. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്  ജില്ലയിലെ ഗവണ്‍മെന്റ് കരാറുകാര്‍  18ന് രാവിലെ 10ന് പത്തനാപുരം ബ്ലോക് ഓഫിസ് ഉപരോധിക്കും. സന്തോഷ് കുമാറിന്റെ മരണത്തിനുത്തരവാദിയായ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല സെക്രട്ടറി പി പ്രദീപ്, എസ് ദിലീപ്കുമാര്‍, അജിത് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss