|    Dec 11 Tue, 2018 4:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: സര്‍വകക്ഷി യോഗം വിളിക്കില്ല- കോടിയേരി

Published : 13th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ശബരിമലയില്‍ സര്‍ക്കാര്‍ സംയമനം പാലിക്കുന്നത് ആര്‍എസ്എസിനെ ഭയപ്പെട്ടു കൊണ്ടല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍എസ്എസാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നു വരുത്താന്‍ ശ്രമംനടക്കുന്നുണ്ട്. ഇത് ശുദ്ധ അസംബന്ധവും അല്‍പത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നത്ര സംയമനം പാലിച്ച് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ട് സര്‍ക്കാര്‍ എടുത്ത നിലപാടു മാത്രമാണിതെന്നും അല്ലാതെ ആര്‍എസ്എസിനെ ഭയന്നിട്ടല്ലെന്നും ആര്‍എസ്എശ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്കുള്ള മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരി മല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്നും അത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അറിയില്ലെന്നും ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മന്ത്രി കെ ടി ജലീലിന്റെ ബന്ധു അദീബ് രാജി വച്ചത് വിവാദം വന്ന സാഹചര്യത്തില്‍ തുടരാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലാത്തതിനാലാണ്. അദ്ദേഹം ജോലിയില്ലാത്ത ആളല്ല. ജോലി ഇല്ലാത്തതിനാല്‍ ഇങ്ങോട്ടു വന്നതുമല്ല. വിവാദം വന്ന സാഹചര്യത്തില്‍ തനിക്കിതു വേണ്ട എന്ന നിലപാട് അദ്ദേഹം സ്വീകരിക്കുകയായിരുന്നു. അദ്ദേഹം സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
അദീബിനെ നിയമിച്ചതു തെറ്റായി കണക്കാക്കേണ്ട കാര്യമല്ല. അതില്‍ നിയമപരമായും സാങ്കേതികമായും യാതൊരു തെറ്റുമില്ല. അങ്ങനെ തെറ്റുണ്ടെന്നു കരുതുന്നവര്‍ ഇതിനോടകം കോടതിയെ സമീപിക്കുമായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. ഇതിനു കാരണം. അദീബിനെ നിയമിച്ചതിനെതിരേ പറയുന്നവര്‍ക്കു തന്നെ അറിയാം നിയമനത്തില്‍ അപാകതയില്ലെന്ന്. പുകമറ സൃഷ്ടിച്ച് മന്ത്രി കെ ടി ജലീലിനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശ്യം മാത്രമേ ഈ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല വിഷയത്തിലെ റിവ്യൂ ഹരജിയില്‍ സുപ്രിംകോടതി എന്തുതീരുമാനമെടുത്താലും സര്‍ക്കാര്‍ ഇവിടെ നടപ്പാക്കുമെന്നു ചോദ്യത്തിനു മറുപടിയായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം നിരാഹാരമിരിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് അതിന് അവര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുപടി. അതിനെ തടസ്സപ്പെടുത്തേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss