|    Dec 11 Tue, 2018 10:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: സര്‍വകക്ഷി യോഗം വിളിച്ചു

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല വിധി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിധി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗത്തിന് തീരുമാനിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയപ്പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും.
പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നീക്കം. രാഷ്ട്രീയ ഐക്യമുണ്ടാക്കുക വഴി പ്രതിസന്ധികള്‍ മറികടക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു. മണ്ഡലകാലത്തിനു മുമ്പായി ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ദേവസ്വം മന്ത്രിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയുടെ നിലപാട് തള്ളിയെങ്കിലും പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ സര്‍വകക്ഷി യോഗം വിളിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss