|    Dec 13 Thu, 2018 7:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: സര്‍ക്കാരിന് സമുദായ സംഘടനകളുടെ പിന്തുണ

Published : 2nd December 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സമുദായ സംഘടനകള്‍. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന വിവിധ സമുദായ സംഘടനകളുടെ യോഗം തീരുമാനിച്ചു. യോഗത്തിലേക്ക് ക്ഷണം ലഭിച്ച 190 സംഘടനകളില്‍ എസ്എന്‍ഡിപിയും കെപിഎംഎസും അടക്കം 170 സംഘടനകള്‍ പങ്കെടുത്തപ്പോള്‍ എന്‍എസ്എസ് ബഹിഷ്‌കരിച്ചു.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടര്‍ച്ചയും ലക്ഷ്യമാക്കിയാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ ബിജെപിക്കെതിരേ വലിയ വിമര്‍ശനമുയര്‍ന്നു. സവര്‍ണ ഗൂഢാലോചനയാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെപിഎംഎസ് അധ്യക്ഷന്‍ പുന്നല ശ്രീകുമാറും തുറന്നടിച്ചു. എന്‍എസ്എസും തന്ത്രിയും ഒരു രാജാവും ചേര്‍ന്നാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവേ സ്വാഗതം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാനാവില്ല. അതിനാലാണ് സ്ത്രീകളെ അണിനിരത്തി ജനുവരി ഒന്നിന് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. പുന്നല ശ്രീകുമാറാണ് കണ്‍വീനര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss