|    Nov 18 Sun, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല സമരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലുമുണ്ടാക്കാനുള്ള സംഘപരിവാര ശ്രമം

Published : 11th November 2018 | Posted By: kasim kzm

കോഴിക്കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ കഴിയുമോ എന്നാണ് ശബരിമല വിഷയത്തിലൂടെ ബിജെപി നോക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ബദല്‍ രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഇപ്പോ ള്‍ ഒരു രഥത്തില്‍ കയറിയിരിക്കുകയാണ്. ഭരണഘടനാവിരുദ്ധമാണ് ഈ രഥയാത്ര. ജുഡീഷ്യറിക്കെതിരായ യാത്രയാണിത്. മുമ്പ് എല്‍ കെ അഡ്വാനി ഒരു രഥത്തില്‍ കയറിയതിന്റെ ബുദ്ധിമുട്ട് ഇന്ത്യ അറിഞ്ഞതാണ്. അതേപോലെ എത്ര രഥം ഉരുട്ടിയാലും കേരളത്തില്‍ ബിജെപി ഭരണം വരാന്‍ പോവുന്നില്ല. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതനിരപേക്ഷതയും തകര്‍ക്കാനാണ് ബിജെപിയും മുസ്‌ലിം ലീഗും ശ്രമിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിനു മുമ്പും ഇക്കൂട്ടര്‍ ഇത്തരത്തില്‍ മതത്തെ രാഷ്ട്രീയത്തോട് ചേര്‍ത്തു വച്ചിട്ടുണ്ട്. ഇതിന്റെ ഉദാഹരണമാണ് കെ എം ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി.
കോടതിയല്ല വിശ്വാസമാണ് വലുതെന്നാണ് ശബരിമല വിഷയത്തി ല്‍ ബിജെപി ഇപ്പോള്‍ പറയുന്നത്. ഈ നിലപാടിനെ മുസ്‌ലിംലീഗ് അംഗീകരിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണം. കോടതിയല്ല, വിശ്വാസമാണ് വലുത് എന്നുപറഞ്ഞാണ് സംഘപരിവാരം ബാബരി മസ്ജിദ് തകര്‍ത്തത്. ഇപ്പോഴത്തെ രാമക്ഷേത്ര നിര്‍മാണശ്രമങ്ങളും അതുപോലെ തന്നെയാണ്. ഇതിനെ ലീഗിന് അംഗീകരിക്കാനാവുമോ. അംഗീകരിച്ചാല്‍, നിരവധി മുസ്‌ലിം ആരാധനാലയങ്ങള്‍ അമ്പലങ്ങളായി മാറുന്നത് കാണേണ്ടിവരും. കപടവിശ്വാസമുയര്‍ത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആരും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഭരണം ഇതുപോലെ തന്നെ മുന്നോട്ടു പോവുമെന്നും കോടിയേരി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss