|    Aug 18 Fri, 2017 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല സന്ദര്‍ശനം: ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

Published : 31st October 2016 | Posted By: SMR

പത്തനംതിട്ട: കരിമല കയറി ശബരിമല സന്നിധാനത്ത് എത്തിയ മന്ത്രി കെ ടി ജലീല്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു.  ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്തെത്തിയതിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പങ്കുവയ്ക്കുന്നത്. “ശബരിമലയില്‍ ആര്‍ക്കും ഒരു വിലക്കുമില്ല. അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്നുവച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍. അവരുടെ സൗഹൃദം മരണത്തിന് ശേഷവും നൂറ്റാണ്ടുകളായി സുദൃഢമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം’ എന്ന കുറിപ്പോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മണ്ഡല, മകരവിളക്ക് ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമാണ് മന്ത്രി കെ ടി ജലീല്‍ പമ്പയിലും തുടര്‍ന്ന് സന്നിധാനത്തും എത്തിയത്. ശബരിമല നല്‍കുന്നത് മതസൗഹാര്‍ദത്തിന്റെ സന്ദേശമാണെന്നും മതം എന്നത് അന്ധതയുണ്ടാക്കേണ്ടതല്ലെന്ന തിരിച്ചറിവ് ശബരിമലയില്‍ എത്തുന്നവര്‍ക്കുണ്ടാവുമെന്നും മന്ത്രി അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.  ഇതിന് പ്രത്യേക ടൈംടേബിള്‍ തയാറാക്കണം. ശബരിമല പവിത്രമായ സ്ഥലമാണ്. ഇവിടെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഈ പവിത്രത നിലനിര്‍ത്തുന്നതാവണമെന്നും മന്ത്രി പറഞ്ഞു. എരുമേലിയില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക അവലോകന യോഗം നടന്നിരുന്നു.

jaleel-in

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക