|    Nov 19 Mon, 2018 3:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: വ്യാജ ചിത്രം പ്രചരിപ്പിച്ച ആര്‍എസ്എസുകാരന്‍ പിടിയില്‍

Published : 7th November 2018 | Posted By: kasim kzm

മാന്നാര്‍: ശബരിമല വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ മാന്നാര്‍ പോലിസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പിനെയാണ് മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത്ബാബു ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലിസ് ബൂട്ടിട്ട് ഇയാളുടെ കഴുത്തില്‍ അണിഞ്ഞിരുന്ന രുദ്രാക്ഷമാലയിലും നെഞ്ചത്തും ചവിട്ടുന്നതായും ലാത്തി പിടിച്ചുവാങ്ങുന്നതായും തലയില്‍ ഇരുമുടിക്കെട്ടും അയ്യപ്പ വിഗ്രഹവുമായി നില്‍ക്കുന്ന രാജേഷിന്റെ കഴുത്തില്‍ അരിവാള്‍ പിടിച്ചിരിക്കുന്നതുമായ വ്യാജ ചിത്രവുമാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. കൂടാതെ, അയ്യപ്പ ഭക്തന്മാരെ ക്രൂരമായി മര്‍ദിക്കുന്നതായുള്ള വ്യാജ ചിത്രങ്ങളും രാജേഷ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞതായും പ്രതി പോലിസിനോട് പറഞ്ഞു. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ തെളിവിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറുമെന്നു പോലിസ് പറഞ്ഞു.
കേരള പോലിസ് ആക്റ്റ്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാ ന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss