|    Dec 19 Wed, 2018 11:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ശബരിമല: വൈരങ്ങള്‍ കാണാതായത് അന്വേഷിക്കണം-സന്ദീപാനന്ദഗിരി

Published : 3rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളിലുള്ള വിലയേറിയ വൈരങ്ങളും രത്‌നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരിയുടെ വെളിപ്പെടുത്തല്‍. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളില്‍ ചിലതു നഷ്ടപ്പെട്ടതായി ശബരിമലയില്‍ നടത്തിയ അഷ്ടമംഗല്യപ്രശ്‌നത്തി ല്‍ തെളിഞ്ഞിരുന്നെന്നും ഇത് ദേവസ്വം ബോര്‍ഡ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വിവരാവകാശ നിയമം വഴി അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കും. തിരുവാഭരണം വീണ്ടെടുക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിശിഷ്ടമായ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നില്ലെന്നുമാണ് അഷ്ടമംഗല്യപ്രശ്‌നത്തില്‍ കണ്ടത്. മരതകവും വൈഡൂര്യവും പതിച്ച ആഭരണങ്ങളാണിവ. വാചി എന്ന സ്വര്‍ണക്കുതിര നഷ്ടമായതായി അഷ്ടമംഗല്യപ്രശ്‌നത്തില്‍ തെളിഞ്ഞതായും തിരുവനന്തപുരം പ്രസ്‌ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സന്ദീപാനന്ദഗിരി ആരോപിച്ചു. അഷ്ടമംഗല്യപ്രശ്‌നത്തിന്റെ രേഖകളും അദ്ദേഹം ഹാജരാക്കി.
മലയരയസമൂഹത്തിനു ശബരിമല ക്ഷേത്രത്തിലുള്ള അവകാശത്തെപ്പറ്റി അഷ്ടമംഗല്യപ്രശ്‌നത്തില്‍ പറയുന്നുണ്ട്. അവ സംരക്ഷിക്കപ്പെടണം. മലയരയ മഹാസഭ പറയുന്ന കാര്യങ്ങള്‍ സത്യമാണ്. ശരിയായ ഭക്തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് സുപ്രിംകോടതിയില്‍നിന്നുണ്ടായത്. വിധി പ്രശംസനീയമാണ്. ആര്‍എസ്എസുമായി ഉള്ളത് ആശയപരമായ ഭിന്നതയാണ്. താന്‍ വ്യക്തിപരമായോ രാഷ്ട്രീയപരമായോ ആരെയും എതിര്‍ത്തിട്ടില്ല. മഹാഭാരതം എങ്ങനെ പറയണമെന്നു പറയാന്‍ ആര്‍എസ്എസ് ആരാണെന്നും സന്ദീപാനന്ദഗിരി ചോദിച്ചു. സംഘപരിവാരത്തിന്റെ മുമ്പില്‍ അടിയറവു വയ്ക്കുന്ന കാവിയല്ല താന്‍ ഇട്ടിരിക്കുന്നതെന്ന് സ്വാമി പറഞ്ഞു.
ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ വിവാദങ്ങളാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശബരിമല വിഷയത്തില്‍ ഉണ്ടാവുന്നത്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലയുടെ യശസ്സ് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ വച്ച് ആര്‍എസ്എസിന്റെ ശാരീരികമായ ആക്രമണം നടന്നിട്ടുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. തന്റെ ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിനാണെന്ന് സന്ദീപാനന്ദഗിരി ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുള്‍െപ്പടെയുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പുനല്‍കി. എന്തുകൊണ്ടാണ് ബിജെപി നേതാക്കളാരും ആശ്രമം സന്ദര്‍ശിക്കാതിരുന്നതെന്നും സന്ദീപാനന്ദഗിരി ചോദിച്ചു. അതേസമയം, വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞുവിട്ടെന്ന ആരോപണം അദ്ദേഹം തള്ളി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss