|    Dec 11 Tue, 2018 12:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: വിധിക്ക് സ്‌റ്റേയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രിംകോടതി

Published : 15th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയ സുപ്രിംകോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. പുനപ്പരിശോധനാ ഹരജികളില്‍ ജനുവരി 22നു മുമ്പ് വാദം കേള്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജനുവരി 22നു മാത്രമേ പുനപ്പരിശോധനാ ഹരജികള്‍ കേള്‍ക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
സപ്തംബര്‍ 28ലെ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്നാണ് പുനപ്പരിശോധനാ ഹരജി നല്‍കിയ ശൈലജ വിജയന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, പുനപ്പരിശോധനാ ഹരജികള്‍ ജനുവരി 22ന് പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കൂവെന്ന് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ രണ്ടു മിനിറ്റെങ്കിലും വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് നിരസിച്ചു.
മണ്ഡല-മകരവിളക്കിനു മുമ്പുതന്നെ ഹരജികളില്‍ തീരുമാനമെടുക്കണമെന്നും തീരുമാനമാകും വരെ വിധി സ്‌റ്റേ ചെയ്യണമെന്നുമാണ് ഹരജിക്കാരിയുടെ അഭിഭാഷകന്‍ ഇന്നലെ വാക്കാല്‍ ആവശ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss