|    Aug 17 Thu, 2017 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: റോഡ് പണികള്‍ ഒക്‌ടോബറിനുള്ളില്‍ പൂര്‍ത്തീകരിക്കും

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട് 26 റോഡുകളിലും ആവശ്യമായി വരുന്ന അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നു മന്ത്രി ജി സുധാകരന്‍ അറിയിച്ചു. എല്ലാ പ്രവൃത്തികളും ഒക്‌ടോബര്‍ 31നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു. മുന്‍വര്‍ഷം ഉല്‍സവകാലത്തിനു മുമ്പ് റോഡുപണികള്‍ പൂര്‍ത്തീകരിക്കാന്‍ മുന്‍മൂട്ടി നടത്തിയ തയ്യാറെടുപ്പുകള്‍ വിജയകരമായിരുന്നു. ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ നല്ല രീതിയിലുള്ള ജാഗ്രത സ്വീകരിക്കുകയുണ്ടായി. ഈ വര്‍ഷവും ഏറ്റവും നല്ല രീതിയില്‍ ഈ ദൗത്യം നിശ്ചയിച്ച സമയപരിധിക്കകത്ത് പൂര്‍ത്തിയാക്കാനാവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബിജു പ്രഭാകര്‍, ചീഫ് എന്‍ജിനീയര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക