|    Dec 14 Fri, 2018 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല റിവ്യൂ ഹരജി: അഭിഭാഷകന്‍ പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകള്‍- പത്മകുമാര്‍

Published : 13th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമല റിവ്യൂ ഹരജികളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമസുന്ദരം ഹാജരാവില്ല. മുമ്പ് എന്‍എസ്എസിന് വേണ്ടി ഹാജരായതിനാലാണ് പിന്‍മാറ്റമെന്നാണ് സൂചന. എന്നാല്‍, ശബരിമല കേസില്‍ ദേവസ്വംബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം പിന്‍മാറിയതിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
പ്രമുഖ സംഘടനയുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം മാറിയത്. ആര് തടഞ്ഞാലും ദേവസ്വംബോര്‍ഡിന്റെ വക്കീല്‍ സുപ്രിംകോടതിയില്‍ ഉണ്ടാവും. മുതിര്‍ന്ന അഭിഭാഷകന്‍ തന്നെയാവും ഹാജരാവുക. പുനപ്പരിശോധാ ഹരജി അനുകൂലമായിരിക്കുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കില്‍ ശബരിമലയില്‍ വിഷയമില്ലല്ലോ. മറിച്ചാണെങ്കില്‍ സര്‍വകക്ഷി യോഗം വിളിച്ച് രമ്യതയില്‍ പരിഹരിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss