|    Dec 12 Wed, 2018 7:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: രാത്രിയാത്രാ നിരോധനം ഒഴിവാക്കി

Published : 22nd November 2018 | Posted By: kasim kzm

ശബരിമല: ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്ത് ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പോലിസ് നീക്കി.
രാത്രിയില്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് പോവുന്ന തീര്‍ത്ഥാടകരെ ഇനിമുതല്‍ തടയില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ തീര്‍ത്ഥാടകരുടെ കുറവ് അനുഭവപ്പെട്ടതും യാത്രാനിരോധനം നീക്കാന്‍ കാരണമായി. രാത്രി ഒമ്പത് മുതല്‍ രണ്ടു മണിവരെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്രചെയ്യാം. നിലയ്ക്കലില്‍ നിന്നു ദിവസം മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. 15 മിനിറ്റ് ഇടവിട്ടാവും ബസ് സര്‍വീസ്. സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലിസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയാത്രാ നിരോധനവും നീക്കിയത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss