|    Dec 15 Sat, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: യുവതീ പ്രവേശനം വിലക്കാനാവില്ലെന്ന് നിയമോപദേശം

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സുപ്രിംകോടതിയുടെ പുതിയ ഇടപെടലില്‍ ശബരിമലയില്‍ യുവതീ പ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ സ്ത്രീ പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും അഡ്വ. ചന്ദ്ര ഉദയ്—സിങ് ബോര്‍ഡിന് നിയമോപദേശം നല്‍കി.
യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനപ്പരിശോധനാ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രിംകോടതി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോര്‍ഡ് നിയമോപദേശം തേടിയത്.
എന്നാല്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന ആദ്യത്തെ കോടതി വിധിയേക്കാളും രണ്ടാമത്തെ കോടതി വിധി വ്യക്തത തരുന്നുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss