|    Jan 18 Wed, 2017 3:48 pm
FLASH NEWS

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിന് ഇക്കുറി നവനീത് വര്‍മയും ലാവണ്യ രാജയും

Published : 15th October 2016 | Posted By: Abbasali tf

പന്തളം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്നു എന്‍ നവനീത് വര്‍മ്മ,ലാവണ്യ എസ് രാജ എന്നിവരെ പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ രേവതിനാള്‍ പി രാമവര്‍മ്മ രാജയും കൊട്ടാരം നിര്‍വാഹക സംഘം ഭാരവാഹികളും ചേര്‍ന്നു തിരഞ്ഞെടുത്തു. തുലാം ഒന്നിനു ശബരമില സന്നിധാനത്തിലാണ് നറുക്കെടുപ്പ്.നവനീത് ശബരമില മേല്‍ ശാന്തിയെയും ലാവണ്യ മാളികപ്പുറം മേല്‍ ശാന്തിയെയും നറുക്കെടുക്കും. 16നു ഉച്ചയോടെ പന്തളം വലിയ കോയിക്കല്‍ ധര്‍ം ശാസ്താ ക്ഷേത്രത്തില്‍ നിന്നു കെട്ടു നിറച്ച് കുട്ടികള്‍ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ, എം ആര്‍ സുരേഷ് വര്‍മ, ആര്‍ കേരള വര്‍മ എന്നിവരോടൊപ്പം ശബരമിലക്ക് യാത്ര തിരിക്കും. നവനീത് വര്‍മ്മ തിരുവനന്തപുരം ആര്യാ സെന്‍ട്രല്‍ സ്‌കൂളിലും ലാവണ്യ എസ് രാജ ഇടപ്പള്ളി കാംപിയന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും രണ്ടാം ക്ലാസ്്    വിദ്യാര്‍ഥികളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക