|    Oct 22 Sun, 2017 8:43 am
Home   >  Todays Paper  >  Page 4  >  

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന്; സാധ്യതാ പട്ടികയായി

Published : 9th October 2016 | Posted By: SMR

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് ശബരിമല സന്നിധാനത്ത് നടക്കും. ശബരിമല നടയിലെയും മാളികപ്പുറത്ത് നടയിലെയും മേല്‍ശാന്തിമാരെ അന്നു തിരഞ്ഞെടുക്കും. ശബരിമല നടയിലേക്ക് 15 പേരെയും മാളികപ്പുറത്ത് നടയിലേക്ക് 11 പേരെയും വീതം അഭിമുഖം നടത്തി സാധ്യതാപട്ടിക തയ്യാറാക്കി. ആദ്യം ശബരിമല നടയിലെ മേല്‍ശാന്തിയെയാണ് നറുക്കിട്ടെടുക്കുക. 15 പേരുടെയും പേരെഴുതിയ ചുരുളുകള്‍ ഒരു പാത്രത്തിലും ശബരിമല മേല്‍ശാന്തി എന്നെഴുതിയ ഒരു ചുരുളും ഒന്നുമെഴുതാത്ത 14 ചുരുളുകളും മറ്റൊരു പാത്രത്തിലും ഇടും. തുടര്‍ന്ന് ആദ്യം പേരുകളെഴുതിയ പാത്രത്തില്‍നിന്ന് ഒരു ചുരുളും മറ്റേ പാത്രത്തില്‍നിന്ന് ഒരു ചുരുളും എടുക്കും. പേരിനൊപ്പം ശബരിമല മേല്‍ശാന്തി എന്നെഴുതിയ ചുരുളും ലഭിക്കുമ്പോഴാണ്  മേല്‍ശാന്തിയായി പ്രഖ്യാപിക്കുക.
ശബരിമല മേല്‍ശാന്തി ലിസ്റ്റില്‍ ഉള്ളവര്‍ ഇവരാണ്: ഡി നാരായണന്‍ നമ്പൂതിരി (വൈക്കം), ഡി സുരേഷ് കുമാര്‍ (നൂറനാട്), ഡി ദാമോദരന്‍ നമ്പൂതിരി (പെരുംപിലാവില്‍), വി എന്‍ വാസുദേവന്‍ നമ്പൂതിരി (ബംഗളൂരു), എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി (കലൂര്‍), ടി കെ ശ്രീധരന്‍ നമ്പൂതിരി (തിരുവല്ല), നാരായണന്‍ ശ്രീധരന്‍ (കാസര്‍കോട്), ടി പി ഹരിനമ്പൂതിരി (തൃപ്പൂണിത്തുറ), പി എം പ്രദീപ് കുമാര്‍ (ബംഗളൂരു), കെ ജയരാമന്‍ (തളിപ്പറമ്പ്), കെ കെ സുബ്രഹ്മണ്യന്‍ (തിരുവില്വാമല), ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചെര്‍പ്പുളശ്ശേരി), എ എസ് ശങ്കരന്‍ നമ്പൂതിരി (തിരുവനന്തപുരം), എന്‍ ശ്രീകുമാര്‍ (കാര്‍ത്തികപ്പള്ളി), എന്‍ കെ രാമന്‍ നമ്പൂതിരി (ചാലക്കുടി).
മാളികപ്പുറത്തേക്ക് പരിഗണിക്കുന്നവര്‍: എം എന്‍ രജികുമാര്‍ (അങ്കമാലി), ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (ചെര്‍പ്പുളശ്ശേരി), യോഗേഷ്(തിരുവനന്തപുരം), പി എന്‍ മഹേഷ് (മൂവാറ്റുപുഴ), കെ ജയരാമന്‍ (തളിപ്പറമ്പ്), ഉണ്ണികൃഷ്ണന്‍  (ചെന്നിത്തല), പി എം ഗണപതി നമ്പൂതിരി (ചങ്ങനാശ്ശേരി), എം ഇ മനുകുമാര്‍ (ചങ്ങനാശ്ശേരി), എം പി രാജീവ് (തിരൂര്‍), എസ് ഹരികുമാര്‍ (മാവേലിക്കര), പി എന്‍ അനില്‍ കുമാര്‍ (ഗുജറാത്ത്).

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക