|    Nov 17 Sat, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ മന്ത്രിമാരും യോഗത്തിനെത്തിയില്ല

Published : 1st November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഒരു സംസ്ഥാനത്തെയും മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. മന്ത്രിമാര്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തില്ല. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി മന്ത്രിമാരെയാണ് യോഗത്തിനു വിളിച്ചത്. എന്നാല്‍, തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വകുപ്പു സെക്രട്ടറിമാര്‍ മാത്രമാണ് വന്നത്.
യോഗത്തിലെ ആദ്യ ചര്‍ച്ചാവിഷയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ആയിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്നുണ്ടായ ചില അത്യാവശ്യ തിരക്കുകള്‍ കാരണം മുഖ്യമന്ത്രിക്കു വരാനാവില്ലെന്ന വിശദീകരണമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്. യോഗത്തില്‍ നിന്ന് ടോമിന്‍ ജെ തച്ചങ്കരി ഇറങ്ങിപ്പോയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മതിയായ കാരണത്താലാണ് ഇതരസംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കാത്തത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുമായി അതിനു ബന്ധമില്ലെന്നും കടകംപള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss