|    Dec 17 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചു

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. കഴിഞ്ഞദിവസം ഗവര്‍ണര്‍ക്കും ഇതേ ആവശ്യം ഉന്നയിച്ച് രമേശ് ചെന്നിത്തല നിവേദനം നല്‍കിയിരുന്നു.
ശബരിമലയില്‍ 144 പ്രഖ്യാപിച്ചത് ഭക്തജനങ്ങളെ ശബരിമലയില്‍ നിന്ന് അകറ്റാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ എന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ ഭയത്തിന്റെ അന്തരീക്ഷമാണ് ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് വെളിയില്‍ നിന്നും ദര്‍ശനത്തിനായി വരുന്ന ഭക്തര്‍ക്ക് ഭയം കാരണം ദര്‍ശനം നടത്താതെ മടങ്ങിപ്പോവേണ്ടി വരുന്ന അവസ്ഥയും നിലനില്‍ക്കുന്നു.
16,000 പോലിസുകാരെയാണ് ഇപ്പോള്‍ അവിടെ വിന്യസിച്ചിരിക്കുന്നത്. ഇതു ഭീകരാന്തരീക്ഷം സംജാതമാക്കുന്നു. ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായാണ് അവിടെ 144 പ്രഖ്യാപിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ശബരിമലയുടെ പരിപാവനതയ്ക്ക് കളങ്കമുണ്ടാക്കിയിരിക്കുകയാണ്. ഈ നില തുടരുന്നത് അഭികാമ്യമല്ലെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss