|    Nov 21 Wed, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശബരിമല മാസ്റ്റര്‍ പ്ലാന്‍: അമിക്കസ് ക്യൂറിയുടെ അഭിപ്രായം തേടി

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനിങിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പെരിയാര്‍ കടുവസങ്കേതത്തെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സുപ്രിംകോടതി അമിക്കസ് ക്യൂറിയുടെ അഭിപ്രായം തേടി. ഭൂമി ഏറ്റെടുക്കുമ്പോള്‍ കടുവസങ്കേതം നിലനില്‍ക്കുന്ന പ്രദേശത്തെ ഒഴിവാക്കണം എന്നാണു ഹരജിയിലെ ആവശ്യം. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്. കേസില്‍ സുപ്രിംകോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെയാണ് സുപ്രിംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തു സന്നിധാനത്തിനും പമ്പയ്ക്കുമിടയില്‍ 13 ഹെക്റ്റര്‍ വനഭൂമിയാണു ശബരിമല വികസനത്തിന് വിട്ടുനല്‍കിയിരുന്നത്. ക്യൂ കോംപ്ലക്‌സ് അടക്കം നിരവധി സൗകര്യങ്ങളാണ് ഈ വനഭൂമിയില്‍ ഒരുക്കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss