|    Nov 18 Sun, 2018 3:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: മാധ്യമവിലക്ക് നീക്കണമെന്ന് കെയുഡബ്ല്യുജെ

Published : 4th November 2018 | Posted By: kasim kzm

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇലവുങ്കല്‍ മുതല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പോലിസ് മേധാവി, പത്തനംതിട്ട ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.ചിത്തിര ആട്ടവിശേഷത്തിനു നട തുറക്കുന്ന അഞ്ചിനു രാവിലെ മാത്രമേ മാധ്യമ പ്രവര്‍ത്തകരെ നിലയ്ക്കല്‍, പമ്പ തുടങ്ങിയ പ്രദേശങ്ങളിലേക്കു പോലും കടത്തിവിടുകയുള്ളൂവെന്ന നിലപാട് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുനേരെയുള്ള വെല്ലുവിളിയാണെന്നു കെയുഡബ്ല്യുജെ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss