|    Mar 29 Wed, 2017 10:58 am

ശബരിമല; ഭരണഘടനാപ്രകാരം സ്ത്രീകള്‍ക്ക് പ്രവേശിക്കാം:അമിക്കസ് ക്യൂറി

Published : 18th April 2016 | Posted By: swapna en

shabarimala

ന്യൂഡല്‍ഹി: ഭരണഘടനയുടെ 25, 26 അനുച്ഛേദന പ്രകാരം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സൂപ്രിംകോടതിയില്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍. ലിംഗസമത്വം ഭരണഘടനാ വ്യവസ്ഥയാണ്. ഒരു മതത്തിന്റെ കാര്യം പറഞ്ഞ് അത് തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് വിലക്കാനാവില്ലെന്നും അമിക്്കസ് ക്യൂറി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹരജിയില്‍ വാദം നടക്കവെയാണ് അമിക്കസ് ക്യൂറിയുടെ പരാമര്‍ശം.

വേദങ്ങളിലും ഉപനിഷത്തുകളിലും ലിംഗവിവേചനം ഇല്ലെന്നും ഭഗവത് ഗീതയില്‍ ഇത് പറയുന്നുണ്ടെന്നും  സുപ്രിംകോടതി ഫെബ്രുവരി 12 ന്    അഭിപ്രായപ്പെട്ടിരുന്നു. ആത്മീയത പുരുഷന് മാത്രമാണോ സ്ത്രീക്കുമില്ലേ. കേസില്‍ ഭരണഘടനാപരമായ കാര്യങ്ങളാണ് കോടതി നോക്കുന്നതെന്നും പറഞ്ഞ കോടതി കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ദേവസ്വം ബോര്‍ഡിന് ആറാഴ്ചത്തെ സമയം നല്‍കിയിരുന്നു. കേസില്‍ സുപ്രിംകോടതി രണ്ടു അമിക്കസ് ക്യൂറിയെയും നിയമിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന വാദത്തിനിടയിലാണ് അമിക്കസ് ക്യൂറിയുടെ പരാമര്‍ശം.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day