|    Dec 15 Sat, 2018 5:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശബരിമല: ബിജെപി ഗവര്‍ണറെ കണ്ടു

Published : 3rd December 2018 | Posted By: kasim kzm

കൊച്ചി: ശബരിമല വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപിയുടെ കേന്ദ്രസംഘം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് നിവേദനം നല്‍കി. ശബരിമലയില്‍ നിന്ന് തീര്‍ത്ഥാടകര്‍ പിന്‍വാങ്ങുകയാണെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നതെന്നും കേന്ദ്രസംഘം ഗവര്‍ണറെ അറിയിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം കേരളത്തിലെത്തിയ ബിജെപി കേന്ദ്രസംഘം രാവിലെ യോഗം ചേര്‍ന്നതിനുശേഷമാണ് നിവേദനവുമായി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. നിവേദനം സ്വീകരിച്ച ഗവര്‍ണര്‍, വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടാമെന്ന് അറിയിച്ചതായി കേന്ദ്രസംഘം പറഞ്ഞു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പ്രഹഌദ് ജോഷി എംപി, പട്ടികജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടില്‍ എംപി എന്നിവരടങ്ങിയ കോര്‍കമ്മിറ്റിയാണ് കേരളത്തിലെത്തിയത്. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അകാരണമായി അറസ്റ്റ് ചെയ്തുവെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ എന്നീ നേതാക്കളുമായി രാവിലെ സംഘം ചര്‍ച്ച നടത്തിയിരുന്നു. കെ സുരേന്ദ്രനെ സംഘം ജയിലില്‍ സന്ദര്‍ശിക്കും. പന്തളം കൊട്ടാരം പ്രതിനിധികളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ശബരിമലയില്‍ പോലിസ് മര്‍ദനത്തിന് ഇരയായവരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. ബിജെപി ദേശീയ നേതൃത്വത്തിന് 15നകം റിപോര്‍ട്ട് സമര്‍പ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss