|    Dec 14 Fri, 2018 11:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: ബിജെപിയുടെ സെക്രട്ടേറിയറ്റ് സമരം ഒത്തുതീര്‍പ്പുപ്രകാരം- മുല്ലപ്പള്ളി

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ബിജെപിയുടെ സമരം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പുപ്രകാരമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇവര്‍ തമ്മിലുള്ള രഹസ്യ ധാരണയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈ പൊള്ളിയിരിക്കുകയാണ്. ശബരിമലയെ ഒരു വാണിജ്യകേന്ദ്രം എന്ന നിലയിലാണ് സിപിഎമ്മും ബിജെപിയും കാണുന്നത്. അവിടെ നിന്നുള്ള വരുമാനത്തിലാണ് അവരുടെ കണ്ണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടിയെടുത്ത രണ്ട് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണ് മലയിറങ്ങിയത്.
സിപിഎമ്മിലെ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നാണു മുഖ്യമന്ത്രി പറയുന്നത്. പുറമെ വിപ്ലവം പ്രസംഗിക്കുകയും അകമെ വിശ്വാസികളായിരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss