|    Jul 20 Fri, 2018 6:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല : ബലിതര്‍പ്പണം വിലക്കിയിട്ടില്ലെന്ന് മന്ത്രി

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: ശബരിമലയില്‍ ബലിതര്‍പ്പണത്തിന് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തുന്നു എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശബരിമലയില്‍ വനംവകുപ്പ് ദേവസ്വം ബോര്‍ഡിന് ദീര്‍ഘകാല പാട്ടത്തിന് നല്‍കിയിട്ടുള്ള സ്ഥലത്ത് ബലിതര്‍പ്പണത്തിനോ തീര്‍ത്ഥാടന ആവശ്യത്തിലേക്ക് ഹോട്ടലുകള്‍ നടത്തുന്നതിനോ യാതൊരു തടസ്സവുമില്ല. എന്നാല്‍, ത്രിവേണി, ഹില്‍ടോപ്പ് മുതലായ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനകാലത്തേക്ക് മാത്രമായി പാര്‍ക്കിങിനും മറ്റുമായി താല്‍ക്കാലിക അനുമതി നല്‍കാറുണ്ട്. ഇതനുസരിച്ച് മകരവിളക്ക് തീര്‍ത്ഥാടനസമയമായ നവംബര്‍ 15 മുതല്‍ ജനുവരി 14 വരെയാണ് അനുമതിയുള്ളത്. എന്നാല്‍, തീര്‍ത്ഥാടന കാലത്തിന് ശേഷവും അനുമതിയില്ലാത്ത സ്ഥലത്ത് സ്ഥിരം ബലിപ്പുരകള്‍ നിര്‍മിക്കുകയും അവ ലേലം ചെയ്യുന്നതായും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ആചാരങ്ങള്‍ക്കോ തീര്‍ത്ഥാടനത്തിനോ ഒരു തടസ്സവുമില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss