|    Jan 22 Sun, 2017 1:39 pm
FLASH NEWS

ശബരിമല പ്ലാസ്റ്റിക് നിരോധനം: മറ്റു സംസ്ഥാനങ്ങളിലും പ്രചാരണം

Published : 30th September 2016 | Posted By: Abbasali tf

പത്തനംതിട്ട: ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലും പ്രചരണം നടത്താന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ നടന്ന മിഷന്‍ ഗ്രീന്‍ ശബരിമല യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനങ്ങളില്‍ പ്രചരണം നടത്തുന്നതിന് ടൂറിസം വകുപ്പിന്റെ സഹായം തേടാനും തീരുമാനിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണമുള്ളതിനാല്‍ ആവശ്യത്തിനു കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൂടുതല്‍ വാട്ടര്‍ കൗണ്ടറുകള്‍ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ളാഹ, കണമല എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ ഉണ്ടാവും. ഏഴു സ്ഥലങ്ങളില്‍ ചുക്ക് കാപ്പിയും വിതരണം ചെയ്യും. തീര്‍ഥാടകരില്‍ നിന്ന് പ്ലാസ്റ്റിക് വാങ്ങി പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യും. ബോധവത്ക്കരണത്തിനായി ആറു ഭാഷകളിലുള്ള ബാനറുകള്‍, സ്റ്റിക്കര്‍, കാര്‍ഡുകള്‍ എന്നിവ തയാറാക്കും. മിഷന്‍ഗ്രീന്‍ ശബരിമലയുടെ  പ്രചരണത്തിനായി ബാങ്കുകളുടെ സഹായം ജില്ലാ കലക്ടര്‍ തേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക