|    Nov 21 Wed, 2018 3:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ശബരിമല: പുനപ്പരിശോധനാ ഹരജിക്ക് നിര്‍ദേശം നല്‍കണമെന്ന അവശ്യം തള്ളി

Published : 9th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസുകളില്‍ പുനപ്പരിശോധനാ ഹരജി നല്‍കാനും മറ്റും കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ആവശ്യം തള്ളിയത്. ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹരജി നല്‍കുമ്പോള്‍ ശബരിമലയിലെ സംഭവവികാസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരായ എം കെ ഗോപിനാഥും ആര്‍ എം രാജസിംഹയും ആവശ്യപ്പെട്ടിരുന്നു. ഈ വാദവും കോടതി തള്ളി. ഹരജിക്കാരുന്നയിച്ച മറ്റു ആവശ്യങ്ങള്‍ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss