|    Nov 20 Tue, 2018 9:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം- കെ അജിത

Published : 4th November 2018 | Posted By: kasim kzm

കോട്ടയം: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നിലുള്ളത് രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യമാണെന്ന് സാമൂഹികപ്രവര്‍ത്തക കെ അജിത. ശബരിമലയില്‍ നിന്നും ദലിതരെയും പിന്നാക്കക്കാരെയും അകറ്റിനിര്‍ത്തി സമ്പത്ത് കൈക്കലാക്കുകയെന്നതാണ് ഇത്തരക്കാരുടെ പ്രധാന ഉദ്ദേശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് ദലിത് റസിസ്റ്റന്‍സ് കോണ്‍ഫറന്‍സ് എന്ന സംഘടന സംഘടിപ്പിച്ച സ്ത്രീ ആത്മാഭിമാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചരിത്രത്തെ പുറകോട്ടുകൊണ്ടുപോവുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടരുതെന്നും അവര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss