|    Dec 11 Tue, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശബരിമല: പിണറായിക്ക് അഹങ്കാരം; ഹിറ്റ്‌ലര്‍ മോഡലായി മാറിയെന്ന് പി സി ജോര്‍ജ്‌

Published : 25th November 2018 | Posted By: kasim kzm

കോട്ടയം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചുവാങ്ങിയ വിധിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളെ അടിച്ചൊതുക്കുകയാണെന്നു പി സി ജോര്‍ജ് എംഎല്‍എ. ദൈവവിശ്വാസികളെ തകര്‍ക്കുകയെന്നത് പിണറായിയുടെ അഹങ്കാരമാണ്. പുതിയ കാലത്തെ ഹിറ്റ്‌ലര്‍ മോഡലായി മാറി പിണറായി. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ള വലിയൊരു വിഭാഗം സിപിഎമ്മിലുണ്ട്. എന്നാല്‍, പിണറായിയുടെ നേരെനിന്നു പറയാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലിസിന്റെ സഹായത്തോടെ സിപിഎമ്മിന്റെ വനിതാ വിഭാഗത്തെ ശബരിമലയില്‍ കയറ്റുകയാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോവുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് ആരും കൊഴിഞ്ഞുപോയിട്ടില്ല. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ശരിയായില്ല.
ശബരിമല ശാസ്താവിനെ തൊഴുതതിന്റെ പേരിലാണ് കെ സുരേന്ദ്രനെതിരേയും ബി രാധാകൃഷ്ണമേനോനെതിരേയും കേസെടുത്തത്. പിണറായിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്നും പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഈ കേസെല്ലാം എഴുതിത്തള്ളുമെന്നും ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ അപമാനിച്ചെന്ന കേസില്‍ തനിക്കെതിരേ കേസെടുത്ത ദേശീയ വനിതാ കമ്മീഷനുള്ള മറുപടി നല്‍കിയിട്ടുണ്ട്. അതു സ്വീകരിച്ചില്ലെങ്കില്‍ കമ്മീഷനെ നിയമം പഠിപ്പിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss